മണീട്

മണീട്
മണീട് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

Wednesday 30 November 2011

വരൂ ഇന്ത്യന്‍ നേവിയില്‍ ചേരാം

ഇന്ത്യന്‍ നേവിയുടെ ലാറ്റെറല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു .
താഴെ വായിക്കൂ

ഹോട്ടല്‍ മാനേജ്മെന്റില്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി

ഹോട്ടല്‍ മാനെജ്മെന്റ് എന്‍ട്രന്‍സ് രണ്ടായിരത്തി പന്ത്രണ്ട് ഏപ്രില്‍ ഇരുപത്തി എട്ടിന് .
നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനെജ്മെന്റ് ആന്‍ഡ്‌ കാറ്ററിംഗ് ടെക്നോള ജി 2012 വര്‍ഷത്തേക്കുള്ള രണ്ടായിരത്തി പന്ത്രണ്ടു ആഗസ്റ്റ്‌ ഒന്നാം തിയതി തുടങ്ങുന്ന ബി എസ്‌ സി ഹോസ്പിറ്റാലിറ്റി ആന്‍ഡ്‌ ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യുനിവേഴ്സിറ്റി യുടെ സഹകരണത്തോടെ നടത്തുന്ന ഈ കോഴ്സിന്റെ പ്രവേശനം രണ്ടായിരത്തി പന്ത്രണ്ടു ഏപ്രില്‍ ഇരുപത്തി എട്ടിന് നടക്കുന്ന ജോയിന്റ് എന്ട്രന്‍സ് പരീക്ഷ വഴി ആയിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nchmct.org എന്ന സൈറ്റ് നോക്കുക

Wednesday 23 November 2011

കേരളത്തിലെ സ്കൂളുകള്‍ക്ക് കമ്പ്യൂടര്‍ അനുബന്ധ ഉപകരണങ്ങള്‍ - ഇതൊന്നു നോക്കൂ

ഐടി @ സ്കൂള്‍ പ്രോജെക്ടിന്റെ ഭാഗമായി സ്കൂളുകളിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.ബന്ധപ്പെട്ട ഫയല്‍ ഇവിടെ ഉണ്ട് വായിച്ചു നോക്കൂ

Sunday 20 November 2011

അച്ചടിയുടെ ആധുനിക ആചാര്യന്‍ കേരളത്തില്‍ നിന്ന്


ഇന്നത്തെ മാതൃഭൂമി വരാന്ത പതിപ്പിലെ ഈ ഫീച്ചര്‍ ഒന്ന് വായിച്ചു നോക്കൂ.അച്ചടി രംഗത്തെ പ്രത്ഭനെ പരിചയപ്പെടാം.മാത്രമല്ല അച്ചടിയുടെ അന്ത്യം കാണാന്‍ കൊതിച്ചു കൊണ്ടിരിക്കുന്നവരെ അലോസരപ്പെടുത്തുന്നതും ആണ് ഇത്.
ഈ സ്കൂളിലെ വൊക്കേഷണല്‍ വിഷയം പ്രിന്റിംഗ് അഥവാ അച്ചടി ആണെന്ന് എല്ലാവരെയും വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.

അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഇതിലും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന് കൈ വരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

Wednesday 9 November 2011

എസ് എസ്  എല്‍ സി  പരീക്ഷ മാര്‍ച്ച്‌  2011  .വിജ്ഞാപനം മലയാളത്തില്‍  ലഭിക്കുവാന്‍ ഇവിടെ ഞെക്കുക 
 http://keralapareekshabhavan.in/

Thursday 3 November 2011

പിറവം സബ് ജില്ല മേളകള്‍

പിറവം സബ് ജില്ല ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവര്‍ത്തി പരിചയ- ഐ ടി മേളകള്‍  ഇന്ന് ഗവണ്മെന്റ് വൊക്കേഷനല്‍ & ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ ശ്രീ കെ കെ സോമന്‍  ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പോള്‍ വര്‍ഗ്ഗീസ്‌ അധ്യക്ഷത വഹിച്ചു.നാളെ മേളകള്‍ സമാപിക്കും.