മണീട്

മണീട്
മണീട് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

Sunday 18 December 2011

സ്പാര്‍ക്ക് ഉപയോഗിച്ച് ശംബളം വാങ്ങിക്കുന്ന എല്ലാവര്‍ക്കും

കേരളത്തിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് കളിലെയും എല്ലാ DMU മാരുടെയും ഫോണ്‍ നമ്പര്‍ ഇതാ ഇവിടെ

Wednesday 14 December 2011

ശമ്പളം നേരത്തെ ഉത്തരവ് ഇവിടെ

ശമ്പളം നേരത്തെ ഉത്തരവ് ഇവിടെ .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഫയല്‍ സ്ക്രോള്‍ ചെയ്തു നോക്കൂ

Monday 5 December 2011

വി എച് എസ്‌ ഇ യില്‍ ക്രിസ്തുമസ് പരീക്ഷകള്‍ ഡിസംബര്‍ 19 മുതല്‍

മണീട് വി എച് എസ്‌ ഇ യില്‍ ക്രിസ്തുമസ് പരീക്ഷകള്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഫയല്‍ സ്ക്രോള്‍ ചെയ്തു നോക്കൂ

Wednesday 30 November 2011

വരൂ ഇന്ത്യന്‍ നേവിയില്‍ ചേരാം

ഇന്ത്യന്‍ നേവിയുടെ ലാറ്റെറല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു .
താഴെ വായിക്കൂ

ഹോട്ടല്‍ മാനേജ്മെന്റില്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി

ഹോട്ടല്‍ മാനെജ്മെന്റ് എന്‍ട്രന്‍സ് രണ്ടായിരത്തി പന്ത്രണ്ട് ഏപ്രില്‍ ഇരുപത്തി എട്ടിന് .
നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനെജ്മെന്റ് ആന്‍ഡ്‌ കാറ്ററിംഗ് ടെക്നോള ജി 2012 വര്‍ഷത്തേക്കുള്ള രണ്ടായിരത്തി പന്ത്രണ്ടു ആഗസ്റ്റ്‌ ഒന്നാം തിയതി തുടങ്ങുന്ന ബി എസ്‌ സി ഹോസ്പിറ്റാലിറ്റി ആന്‍ഡ്‌ ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യുനിവേഴ്സിറ്റി യുടെ സഹകരണത്തോടെ നടത്തുന്ന ഈ കോഴ്സിന്റെ പ്രവേശനം രണ്ടായിരത്തി പന്ത്രണ്ടു ഏപ്രില്‍ ഇരുപത്തി എട്ടിന് നടക്കുന്ന ജോയിന്റ് എന്ട്രന്‍സ് പരീക്ഷ വഴി ആയിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nchmct.org എന്ന സൈറ്റ് നോക്കുക

Wednesday 23 November 2011

കേരളത്തിലെ സ്കൂളുകള്‍ക്ക് കമ്പ്യൂടര്‍ അനുബന്ധ ഉപകരണങ്ങള്‍ - ഇതൊന്നു നോക്കൂ

ഐടി @ സ്കൂള്‍ പ്രോജെക്ടിന്റെ ഭാഗമായി സ്കൂളുകളിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.ബന്ധപ്പെട്ട ഫയല്‍ ഇവിടെ ഉണ്ട് വായിച്ചു നോക്കൂ

Sunday 20 November 2011

അച്ചടിയുടെ ആധുനിക ആചാര്യന്‍ കേരളത്തില്‍ നിന്ന്


ഇന്നത്തെ മാതൃഭൂമി വരാന്ത പതിപ്പിലെ ഈ ഫീച്ചര്‍ ഒന്ന് വായിച്ചു നോക്കൂ.അച്ചടി രംഗത്തെ പ്രത്ഭനെ പരിചയപ്പെടാം.മാത്രമല്ല അച്ചടിയുടെ അന്ത്യം കാണാന്‍ കൊതിച്ചു കൊണ്ടിരിക്കുന്നവരെ അലോസരപ്പെടുത്തുന്നതും ആണ് ഇത്.
ഈ സ്കൂളിലെ വൊക്കേഷണല്‍ വിഷയം പ്രിന്റിംഗ് അഥവാ അച്ചടി ആണെന്ന് എല്ലാവരെയും വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.

അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഇതിലും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന് കൈ വരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

Wednesday 9 November 2011

എസ് എസ്  എല്‍ സി  പരീക്ഷ മാര്‍ച്ച്‌  2011  .വിജ്ഞാപനം മലയാളത്തില്‍  ലഭിക്കുവാന്‍ ഇവിടെ ഞെക്കുക 
 http://keralapareekshabhavan.in/

Thursday 3 November 2011

പിറവം സബ് ജില്ല മേളകള്‍

പിറവം സബ് ജില്ല ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവര്‍ത്തി പരിചയ- ഐ ടി മേളകള്‍  ഇന്ന് ഗവണ്മെന്റ് വൊക്കേഷനല്‍ & ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ ശ്രീ കെ കെ സോമന്‍  ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പോള്‍ വര്‍ഗ്ഗീസ്‌ അധ്യക്ഷത വഹിച്ചു.നാളെ മേളകള്‍ സമാപിക്കും.

Sunday 30 October 2011

ടി എം ജേക്കബിന് ആദരാഞ്ജലികള്‍

കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ആയ ശ്രീ.ടി എം ജേക്കബ്‌ കാല യവനികക്കുള്ളില്‍ മറഞ്ഞു.കരുണാകരന്‍ മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു.പിറവം മണ്ഡലത്തില്‍ നിന്നും ജയിച്ച് മന്ത്രി ആയ വ്യക്തി ആണ്.കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

Tuesday 20 September 2011

പൊതു സമ്മേളനം

ഗവണ്മെന്റ് വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണീടിലെ പി ടി എ വാര്‍ഷിക തെരഞ്ഞെടുപ്പു പൊതുയോഗവും എന്‍ഡോവ് മെന്റ് വിതരണവും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് സ്കൂള്‍ ഹാളില്‍ നടക്കും.തദവസരത്തില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യുന്നതായിരിക്കും.

Friday 16 September 2011

ജി.വി. എച്ച് എസ്‌ എസ്‌ മണീടില്‍ സൌഹൃദ വിദ്യാഭ്യാസം

ജി.വി. എച്ച് എസ്‌ എസ്‌  മണീടില്‍ സൌഹൃദ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളില്‍ സൌഹ്രദപ്പെട്ടി സ്ഥാപിച്ചു.കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങളും പരാതികളും ആരെയും  ഭയക്കാതെയും അറിയിക്കാതെയും സ്വതന്ത്രമായി അധികാരികളെ അറിയിക്കുന്നതിനുള്ള ഒരു ഉത്തമ മാര്‍ഗ്ഗമാണ് ഇത്.

സ്കൂള്‍ ക്ലെര്‍ക്ക് ശ്രീ ജോസഫ്‌ മാനുവല്‍ ഡയസ് ജോലിത്തിരക്കിനിടയില്‍
  

Sunday 11 September 2011

നാളെ തുറക്കുന്നു

ഓണാവധിക്കു  ശേഷം നാളെ സ്കൂള്‍ തുറക്കുന്നു.കഴിഞ്ഞ പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.പാഠഭാഗങ്ങള്‍ നവംബറില്‍ ത്തന്നെ പൂര്‍ത്തിയാക്കി റിവിഷന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ധ്യാപകര്‍.സ്കൂള്‍ കലോത്സവവും കായികമേളയും ഇനി വരാനുണ്ട്.

Monday 5 September 2011

KGMOA യുടെ വളരെ വലിയ ഒരു ഹെല്‍പ്‌

കേരളത്തിലെ സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌  എല്ലാം സഹായമാകുന്ന ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം കേരള  ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍ മാരുടെ സംഘടന യായ കെ ജി എം ഓ എ ചെയ്തിട്ടുണ്ട്.പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ഒരു പി ഡി എഫ്‌ ഫയലില്‍ അടക്കം ചെയ്തു പുറത്തിറക്കിയിരിക്കുന്നു.ഇത് നേരത്തെ ചെയ്തത് ആണോ എന്നറിയില്ല എങ്കിലും ശ്രദ്ധയില്‍ പെട്ടത് കുറച്ച് ദിവസം മുന്‍പ്‌ മാത്രമായതിനാല്‍ പോസ്റ്റ്‌ ചെയ്യുന്നു.2004 വരെയുള്ള ഈ പി ഡി എഫ് 2004 ലെ കെ ജി എം ഓ എ യുടെ ഹാന്‍ഡ്‌ ബൂക്കിലാണ് ഉള്ളത്. ഇത് തയ്യാറാക്കിയിരിക്കുന്നത് ഡോക്ടര്‍ ശശി കുമാര്‍ ആണ്.ഇത് തയ്യാറാക്കിയ ഡോക്ടര്‍ക്കും കെ ജി എം ഓ എ ക്കും വളരെ നന്ദി.ഇതുപോലുള്ള മറ്റു ഉത്തരവുകള്‍ ഇനിയും ഉണ്ടെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും തീര്‍ച്ച യായും സഹായമാകും.പ്രസ്തുത ഫയല്‍ ലഭിക്കുന്നതിനു ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകുന്നതാണ്.

Saturday 3 September 2011

ഇന്ത്യന്‍ സര്‍ക്കാരിന്റെ പരാതി പരിഹാര വെബ്സൈറ്റ്

ഇന്ത്യന്‍ സര്‍ക്കാരിന്റെ പരാതി പരിഹാര വെബ്‌സൈറ്റില്‍ നിങ്ങളുടെ പരാതികള്‍ ഉന്നയിക്കൂ പരിഹാരം തീര്‍ച്ചയായും ഉണ്ടാകും .ഇവിടെ ഞെക്കിയാല്‍ നിങ്ങക്ക് പരാതി രേഖപ്പെടുത്താനുള്ള പേജില്‍ എത്തിച്ചേരാം.എങ്കിലും ഇവിടെ ക്ലിക്ക് ചെയ്തു  കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം മാത്രം പരാതി രേഖപ്പെടുത്തുക.

Friday 2 September 2011

ഓണാഘോഷം കഴിഞ്ഞു സ്കൂള്‍ അടച്ചു

മണീട് ഗവണ്മെന്റ് വി എച്ച്എസ് ഇ യില്‍ ഇന്ന് ഓണം ആഘോഷിച്ചു.ആഘോഷത്തിനു ശേഷം ഇന്ന് സ്കൂള്‍ അടച്ചു.ഇനി പന്ത്രണ്ടാം തിയതി ആണ് സ്കൂള്‍ തുറക്കുന്നത്.

Thursday 1 September 2011

വൈദ്യുതി തകരാറോ ഇതാ കെ എസ് ഇ ബി തയ്യാര്‍

കരണ്ടില്ലേ !!!!!!

കെ എസ് ഇ ബി ഓഫീസില്‍  ഫോണ്‍ എന്‍ഗേജ് ആണോ ???

വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ ക്ലോസ്‌ഡ്‌ യൂസര്‍ ഗ്രൂപ്പ്‌ ഫോണ്‍ നമ്പരുകള്‍ ഇതാ  ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ഡൌണ്‍ലോഡ് ചെയ്യാം .അടുത്ത തവണ വൈദ്യുതി പോകുമ്പോള്‍ ഇതില്‍  നിങ്ങളുടെ ഏരിയയിലെ അധികൃതരെ വിളിച്ചു പറയുക. സാധ്യമെങ്കില്‍ ഉടന്‍ തന്നെ പരാതി പരിഹരിക്കപ്പെടും.

Monday 29 August 2011

ടൈം ടേബിള്‍ - ഒന്നാം വര്‍ഷ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി ഇംപ്രൂവ്മെന്റ്പരീക്ഷകള്‍

ഒന്നാം വര്‍ഷ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി ഇംപ്രൂവ്മെന്റ്പരീക്ഷകള്‍ സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കും.  വിശദമായ ടൈം ടേബിള്‍ 


ഓണം അവധിക്കായി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍  സെപ്റ്റംബര്‍ 3 ന് അടയ്ക്കുന്നതും സെപ്റ്റംബര്‍ 12 ന് തുറക്കുന്നതുമാണ്. 

Friday 26 August 2011

കേരള മുഖ്യമന്ത്രിമാരുടെ ഫോണ്ട്


കേരള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ഒരു ഫോണ്ടില്‍ .

    ഇനി മുതല്‍ കേരള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ നല്‍കാന്‍ ഈ ലിങ്കില്‍ ഉള്ള  ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത്‌ ഉപയോഗിച്ചാല്‍ മതി.ഫോണ്ട്സിപ്‌ ഫയല്‍ ആയിട്ടാണ് .അണ്‍സിപ്പ്‌  ചെയ്തതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്ത്‌ ഉപയോഗിക്കുക.

Monday 22 August 2011

പരീക്ഷ തുടങ്ങി

മണീട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ ഇന്ന് തുടങ്ങി.എണ്‍പത്തി രണ്ടോളം കുട്ടികള്‍ ഇന്ന്ഇംഗ്ലീഷിന്റെ പരീക്ഷയാണ് എഴുതിയത്.നാളെ വൊക്കേഷണല്‍ തിയറി പരീക്ഷകള്‍ നടക്കും.

Saturday 20 August 2011

സ്കൂള്‍ പാര്‍ലമെന്റ്റ്‌ തെരഞ്ഞെടുപ്പ് 2011

സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം രണ്ടാം വര്‍ഷ ക്ലാസ്സിലെ റിന്‍സി മാത്യു സ്കൂള്‍ ലീഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

Friday 19 August 2011

സ്കോളര്‍ഷിപ്പ്


കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ 8-ാംക്ലാസ് മുതല്‍ മുകളിലേക്കുള്ള കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യഥാക്രമം 7, 8, 9 ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ് ടു, ഐടിഐ, ഐടിസി, എന്‍ജിനീയറിങ് ഡിപ്ലോമ, ജെഡിസി, ടിടിസി, ജനറല്‍ നഴ്‌സിങ്, ഡിഫാം തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ഫയര്‍സെക്കന്‍ഡറിക്ക് ലഭിച്ച മാര്‍ക്കിന്റെയും, പോസ്റ്റ് ഗ്രാജുവേഷന്‍, ത്രിവത്സര എല്‍എല്‍ബി, ബിഎഡ്, എച്ച്ഡിസി തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വെയ്ക്കണം. 2011-2012 അദ്ധ്യയന വര്‍ഷം ഏത് ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും മറ്റു സംസ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകൃതമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കണം.

അപേക്ഷാഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 15 ആണ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ അല്ലാത്തതും മതിയായ രേഖകള്‍ ഉള്‍പ്പെടുത്താത്തതും അപൂര്‍ണവുമായ അപേക്ഷകള്‍ നിരസിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.

2011 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച് സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണമെഡലും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും നല്‍കും. കാഷ് അവാര്‍ഡിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ട.

പ്രസവാവധി അച്ഛനും കേരള സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി അച്ഛനായാല്‍ അവര്‍ക്ക് പ്രസവാവധി അനുവദിച്ച് ഉത്തരവായി . ഉത്തരവ്‌ ലഭിക്കാന്‍ ഇവിടെ ക്ലിക്കുക

Tuesday 16 August 2011

മണീട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഭൌതിക സാഹചര്യങ്ങള്‍

എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള   വലിയ സ്കൂളുകളില്‍ ഒന്നാണ് ഇത്.മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ സ്ഥല സൌകര്യമുള്ള ഈ വളപ്പില്‍ അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ,ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ലെ വലിയ മൈതാനങ്ങളില്‍ ഒന്ന് ഈ സ്കൂളിലെ മൈതാനമാണ്.പിറവം പട്ടണത്തില്‍ നിന്നും ഏഴ് കിലോമീറ്ററും എറണാകുളം പട്ടണത്തില്‍ നിന്നും ഇരുപത്തി അഞ്ചു കിലോമീറ്ററും ആണ് ഈ സ്കൂളിലേക്കുള്ള ദൂരം.അതുകൊണ്ട് തന്നെ പട്ടണത്തിന്റെ ആധുനികതയും ആഡംബരങ്ങളും ഗ്രാമത്തിന്റെ ശാലീനതയും  ശാന്തതയും ഒരുമിച്ചു ചേര്‍ന്ന്  ആധുനിക ശാന്തിനികേതന്‍ എന്ന നാമം അന്വര്‍ത്ഥമാക്കുന്നു.
ഇതാണ് സമ്മേളനങ്ങളും  കലാപരിപാടികളുംഅരങ്ങേറുന്ന ഓപ്പണ്‍എയര്‍ഓഡിറ്റോറിയം.

പ്രധാന കെട്ടിടം.
 
ഇതാണ് അദ്ധ്യാപകര്‍ ഇടവേളകളില്‍ വിശ്രമിക്കനെത്തുന്ന മുറി
അപ്പര്‍ പ്രൈമറി വിഭാഗം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നകെട്ടിടം. സ്കൂള്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി നൂറുവര്‍ഷത്തിലേറെ  പഴക്കമുള്ള ഈ  കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള  ജോലികള്‍ പുരോഗമിക്കുന്നു.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ  പ്രിന്റിംഗ് ലാബ് ക്യാമറ ലാബ്   ഫിസിക്സ്‌ ലാബ്  കെമിസ്ട്രി ലാബ്  എന്നിവ ഈ കെട്ടിടത്തിലാണ്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ  കമ്പ്യൂട്ടര്‍ ലാബ്‌, ഹയര്‍സെക്കന്‍ഡറിയുടെ ഒരു ക്ലാസ്സ്,‌ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്‌ എന്നിവ ഈ കെട്ടിടത്തിലാണ്.
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.



ഹയര്‍സെക്കന്‍ഡറിയുടെ ലാബ്‌.നിലവിലുള്ള ഏറ്റവും പുതിയ കെട്ടിടം.
മൈതാനം


ഓപ്പണ്‍ എയര്‍ഓഡിറ്റോറിയത്തിനു പിറകിലുള്ള വരാന്ത.
സ്കൂള്‍ സമുച്ചയത്തിന്റെ പരമാവധി ഭാഗങ്ങള്‍ദൃശ്യമാകുന്ന ഒരു പോയിന്റില്‍ നിന്നുള്ള ഷോട്ട്.   



മണീട് സ്കൂളിന്റെ ദൃശ്യം വിക്കി  മാപിയയില്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ബി പി എല്‍ സ്കോളര്‍ഷിപ്പ്

മണീട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും 2011 മാര്‍ച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ കെ ആര്‍ നും ഇപ്പോള്‍ രണ്ടാം വര്‍ഷ ക്ലാസ്സില്‍ പഠനം നടത്തുന്ന ശ്രീദേവി മോഹനനും ബി പി എല്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു.ഒരു  കുട്ടിക്ക്  5000/-  രൂപ വീതമാണ് സ്കോളര്‍ഷിപ്പ്‌ തുക.

Sunday 14 August 2011

കുര്യന്‍ വര്‍ക്കി സ്മാരക സ്കോളര്‍ഷിപ്

ആരക്കുന്നം സെന്റ്‌ ജോര്‍ജ്ജ് ഹൈസ്കൂള്‍അദ്ധ്യാപകനായിരുന്ന ശ്രീ.കുര്യന്‍ വര്‍ക്കിയുടെ സ്മരണക്ക് ശ്രീ.ബെന്നി കുര്യന്‍ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പിന് മണീട് ഗവണ്മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും വി.എച്ച്.എസ്. ഇ. വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുമാരി ഡാലി ഏലിയാസ്‌ കുര്യനും എസ്.എസ്. എല്‍. സി. വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുമാരി അശ്വതിയും അര്‍ഹയായി.
സ്കൂള്‍ അസ്സംബ്ലിയില്‍ വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പലും ഹൈസ്കൂള്‍ വിഭാഗം പ്രധാന അദ്ധ്യാപികയുമായ ശ്രീമതി കെ.എസ്. ശോഭന 2000/- രൂപയുടെ രണ്ടു സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.

സ്കോളര്‍ഷിപ്പ്

മണീട് ഗവണ്മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ലഭിച്ചിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍



മൈനോറിട്ടി കമ്മ്യൂണിറ്റി സ്കോളര്‍ഷിപ്പ്‌ 2011

ഇപ്പോള്‍  രണ്ടാം വര്‍ഷ ക്ലാസ്സില്‍ പഠിക്കുന്ന അപേക്ഷിച്ച എല്ലാവര്‍ക്കും ഈ സ്കോളര്‍ഷിപ്പ് ലഭ്യമായിട്ടുണ്ട്.

ഇപ്പോളുള്ള ഒന്നാം വര്‍ഷ ക്ലാസ്സില്‍ നിന്നും ആകെ 19 അപേക്ഷകരാണ് ഉള്ളത്.

മറ്റു പിന്നാക്ക സമുദായ സ്കോളര്‍ഷിപ് 2011

ഇപ്പോള്‍  രണ്ടാം വര്‍ഷ ക്ലാസ്സില്‍ പഠിക്കുന്ന അപേക്ഷിച്ച എല്ലാവര്‍ക്കും ഈ സ്കോളര്‍ഷിപ്പ് ലഭ്യമായിട്ടുണ്ട്.


ഇപ്പോളുള്ള ഒന്നാം വര്‍ഷ ക്ലാസ്സില്‍ നിന്നും ആകെ 11 അപേക്ഷകരാണ് ഉള്ളത്.

Thursday 11 August 2011

സ്കൂള്‍ പാര്‍ലമെന്റ്റ്‌ തെരഞ്ഞെടുപ്പ് 2011

മണീട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്കൂള്‍ പാര്‍ലമെന്റ്റ്‌  തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചു. ഒന്നാം വര്‍ഷ ക്ലാസ്സില്‍ നിന്നും ശ്യാം രാജും രണ്ടാം വര്‍ഷ ക്ലാസ്സില്‍ നിന്നും റിന്‍സി മാത്യുവും ആണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.മറ്റാരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ ഇരുവരും തെരഞ്ഞെടുക്കപ്പെടും.

Friday 5 August 2011

ഒന്നാം വര്‍ഷ പരീക്ഷാഫലം

മണീട്

         ഇത്എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മണീട്ഗവണ്മെന്റ്  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പഠന പ്രവര്‍ത്തനങ്ങള്‍   സംബന്ധിച്ച വിവരങ്ങള്‍ പൊതുജന സമക്ഷം അറിയിക്കുന്നതിനുള്ള ഒരു ബ്ലോഗാണ്.പല സ്കൂളുകളും ഇതേ രീതിയില്‍ മുന്നോട്ടു കടന്നു പോയിട്ടുണ്ട്‌.അവയില്‍ നിന്നെല്ലാം മണീട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ വ്യത്യസ്തമാക്കുന്ന ഒരുപാടു ഘടകങ്ങള്‍ ഉണ്ടെന്നുള്ളതും ഗവണ്മെന്റ് സ്കൂളുകളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഒരുപാടു തെറ്റിദ്ധാരണകള്‍ നീക്കണമെന്നുള്ളതും ഇതുപോലൊരു ബ്ലോഗ്‌ തയ്യാറാക്കാന്‍ പ്രേരകമായ ചില ഘടകങ്ങളാണ്.

         എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള  സ്കൂളുകളില്‍ അപ്പര്‍ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ വിദ്യാഭ്യാസം നടത്താവുന്ന വിവിധ സ്കൂളുകളുണ്ട്.എന്നാല്‍ പത്താം തരം പഠനത്തിനു ശേഷം തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പഠനമോ പരമ്പരാഗത രീതിയിലുള്ള ഹയര്‍സെക്കന്‍ഡറി പഠനമോ  തെരഞ്ഞെടുത്തു മുന്നോട്ടു പഠനം നടത്തുവാന്‍ സൌകര്യമുള്ള  അപൂര്‍വ്വംസ്കൂളുകളില്‍ ഒന്നാണിത്.(എല്ലായ്പോഴും പ്രവേശനം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്)

    പ്രിന്റിംഗ് ടെക്നോളജി പ്രധാന പഠന വിഷയമായ ഇവിടെ   കഴിഞ്ഞനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളില്‍എല്ലാവരും തന്നെ ജോലിയില്‍ പ്രവേശിക്കുകയോ ഉന്നത പഠനത്തിനു പോവുകയോ ചെയ്തിട്ടുണ്ട്.
        

    ഇപ്പോള്‍ ഇവിടെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നാലു ബാച്ച് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു.അടുത്തിടെ റിസള്‍ട്ട് അറിഞ്ഞ ഒന്നാംവര്‍ഷ പരീക്ഷയില്‍ എഴുപതു ശതമാനത്തോളം കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചിട്ടുണ്ട്.