മണീട്

മണീട്
മണീട് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

Tuesday 16 August 2011

മണീട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഭൌതിക സാഹചര്യങ്ങള്‍

എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള   വലിയ സ്കൂളുകളില്‍ ഒന്നാണ് ഇത്.മൂന്ന്‍ ഏക്കറില്‍ കൂടുതല്‍ സ്ഥല സൌകര്യമുള്ള ഈ വളപ്പില്‍ അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ,ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ലെ വലിയ മൈതാനങ്ങളില്‍ ഒന്ന് ഈ സ്കൂളിലെ മൈതാനമാണ്.പിറവം പട്ടണത്തില്‍ നിന്നും ഏഴ് കിലോമീറ്ററും എറണാകുളം പട്ടണത്തില്‍ നിന്നും ഇരുപത്തി അഞ്ചു കിലോമീറ്ററും ആണ് ഈ സ്കൂളിലേക്കുള്ള ദൂരം.അതുകൊണ്ട് തന്നെ പട്ടണത്തിന്റെ ആധുനികതയും ആഡംബരങ്ങളും ഗ്രാമത്തിന്റെ ശാലീനതയും  ശാന്തതയും ഒരുമിച്ചു ചേര്‍ന്ന്  ആധുനിക ശാന്തിനികേതന്‍ എന്ന നാമം അന്വര്‍ത്ഥമാക്കുന്നു.
ഇതാണ് സമ്മേളനങ്ങളും  കലാപരിപാടികളുംഅരങ്ങേറുന്ന ഓപ്പണ്‍എയര്‍ഓഡിറ്റോറിയം.

പ്രധാന കെട്ടിടം.
 
ഇതാണ് അദ്ധ്യാപകര്‍ ഇടവേളകളില്‍ വിശ്രമിക്കനെത്തുന്ന മുറി
അപ്പര്‍ പ്രൈമറി വിഭാഗം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നകെട്ടിടം. സ്കൂള്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി നൂറുവര്‍ഷത്തിലേറെ  പഴക്കമുള്ള ഈ  കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള  ജോലികള്‍ പുരോഗമിക്കുന്നു.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ  പ്രിന്റിംഗ് ലാബ് ക്യാമറ ലാബ്   ഫിസിക്സ്‌ ലാബ്  കെമിസ്ട്രി ലാബ്  എന്നിവ ഈ കെട്ടിടത്തിലാണ്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ  കമ്പ്യൂട്ടര്‍ ലാബ്‌, ഹയര്‍സെക്കന്‍ഡറിയുടെ ഒരു ക്ലാസ്സ്,‌ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബ്‌ എന്നിവ ഈ കെട്ടിടത്തിലാണ്.
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.



ഹയര്‍സെക്കന്‍ഡറിയുടെ ലാബ്‌.നിലവിലുള്ള ഏറ്റവും പുതിയ കെട്ടിടം.
മൈതാനം


ഓപ്പണ്‍ എയര്‍ഓഡിറ്റോറിയത്തിനു പിറകിലുള്ള വരാന്ത.
സ്കൂള്‍ സമുച്ചയത്തിന്റെ പരമാവധി ഭാഗങ്ങള്‍ദൃശ്യമാകുന്ന ഒരു പോയിന്റില്‍ നിന്നുള്ള ഷോട്ട്.   



മണീട് സ്കൂളിന്റെ ദൃശ്യം വിക്കി  മാപിയയില്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

No comments:

Post a Comment