മണീട്

മണീട്
മണീട് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

Friday 11 May 2012

എന്തുകൊണ്ട് പ്രിന്റിംഗ് ടെക്നോളജി ?
പ്രിന്റിംഗ് ടെക്നോളജി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് ഒരു പഴഞ്ചന്‍ രീതി അല്ലെ എന്ന് സംശയം തോന്നാം.ആധുനിക വാര്‍ത്ത‍ വിനിമയ രംഗത്തുണ്ടായ മാറ്റങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നത് സ്വാഭാവികം തന്നെ.എന്നാല്‍ ആധികാരികമായി ഒരു കാര്യം അവതരിപ്പിക്കാന്‍ പ്രാപ്തമായ ഒരേ ഒരു വാര്‍ത്ത‍ വിനിമയ രീതി പ്രിന്റിംഗ് ഉപയോഗിച്ചുള്ളത് മാത്രമാണ്. ഉദാഹരണമായി അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ ഒരു അവധി അറിയിപ്പ് വാര്‍ത്ത‍ ചാനലുകളില്‍ വന്നാല്‍ അതിന്റെ കൃത്യത ഉറപ്പു വരുത്താന്‍ പത്രത്തില്‍ തിരയുക സാധാരണമാണ്
വാര്‍ത്ത‍ വിനിമയ രംഗത്ത് മാത്രമാണ് പ്രിന്റിംഗ് ഉള്ളത് എന്ന  തെറ്റി ധാരണ മൂലമാണ് പ്രിന്റിങ്ങിന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട് എന്ന് സംശയിക്കേണ്ടി വരൂന്നത്  എന്നാല്‍ നിങ്ങള്‍ ഇന്ന് എന്തുമാത്രം പ്രിന്റ്‌ ചെയ്ത വസ്തുക്കള്‍ കണ്ടു എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ തന്നെ തീരുന്നതാണ് ഇത്തരം സംശയങ്ങള്‍.
വിമാനങ്ങളുടെയും ട്രെയിനുകളുടെയും കണ്ടുപിടുത്തം റബ്ബര്‍ ഉപയോഗിച്ചുള്ള ടയര്‍ നിര്‍മ്മാണത്തെ പിന്നോട്ടടിപ്പിച്ചിട്ടുണ്ടോ
നിങ്ങള്‍ വാങ്ങിക്കുന്ന അരിച്ചാക്കിലും മിട്ടായിയിലും പ്രിന്റിംഗ് ഉണ്ട്. അത് ഇല്ലാത്ത ഒരു അവസ്ഥ ഒന്ന് സങ്കല്പിച്ചു നോക്കൂ.എന്ത് വിചിത്രം ആയിരിക്കും അല്ലെ അങ്ങനത്തെ ഒരു ലോകം.
പ്രിന്റിംഗ് മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു ലേഖനം ഇംഗ്ലീഷില്‍ വായിക്കാവുന്നതാണ്

Monday 6 February 2012

തൊഴില്‍ നികുതി കൊടുക്കാന്‍ വരട്ടെ

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം അവസാന തീയതിക്ക് മുന്‍പ് തൊഴില്‍ നികുതി കൊടുക്കേണ്ടതുണ്ട്.രണ്ടായിരത്തി പന്ത്രണ്ടു മാര്‍ച്ച് മുപ്പത്തി ഒന്നിനവസാനിക്കുന്ന അര്‍ദ്ധ വര്‍ഷത്തെ വരുമാനം കണക്കാക്കിയാണ് തൊഴില്‍ നികുതി അടക്കേണ്ടത്.നികുതി വിധേയമായ വരുമാനത്തിന്റെ പരിധി എല്ലാവര്ക്കും അറിവുള്ളത് കൊണ്ട് അത് ഇവിടെ പറയുന്നില്ല.എന്നാല്‍ മിക്കവാറും എല്ലാ പഞ്ചായത്തില്‍ നിന്നും നികുതി പിടിക്കുന്നതിനുള്ള സ്റ്റേറ്റ് മെന്റ് ഫോം തരുന്നത് പഴയ രീതിയിലുള്ളത് ആണ്.അതില്‍ പേ , ഡി എ , എച് ആര്‍ എ എന്നിവ കൂട്ടി ആകെ ആറു മാസത്തെ വരുമാനം കണക്കാക്കേണ്ടത് ഉണ്ട്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ എച് ആര്‍ എ തൊഴില്‍ നികുതി കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഈ വസ്തുത പല പഞ്ചായത്തിലും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥന് അറിവ് ഉണ്ടായിരിക്കുകയില്ല .എന്നാല്‍ കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.
രണ്ടാം അര്‍ദ്ധ വര്‍ഷത്തിലെ നികുതി അടക്കേണ്ട അവസാന ദിവസം ഫെബ്രുവരി 28 ഓ 29 ആണ്.നികുതി അടക്കതിരുന്നാല്‍ താമസിക്കുന്ന ഓരോ മാസത്തിനും രണ്ടു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടി വരും.
എന്നാല്‍ ഒരു അര്‍ദ്ധ വര്‍ഷത്തിലെ നികുതി അതെ അര്‍ദ്ധ വര്ഷം തന്നെ അടച്ചാല്‍ പലിശ നല്‍കേണ്ടതില്ല. പക്ഷെ അതേ അര്‍ദ്ധ വര്ഷം തുക അടച്ചില്ലങ്കില്‍ മാര്‍ച്ച്(സെപ്തംബര്‍ ‍) ‌ ഒന്നാം തിയതി മുതല്‍ രണ്ടു ശതമാനം പലിശ നല്‍കേണ്ടി വരും.

ഒരു സ്ഥാപനത്തില്‍ അറുപതു ദിവസം ജോലി ചെയ്തിട്ടുള്ള ആള്‍ തൊഴില്‍ നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്.എന്നാല്‍ അത് കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ അടച്ചാല്‍ മതി.പക്ഷെ ജോലി ചെയ്ത സ്ഥാപനം ഏതു പഞ്ചായതിലാണോ ആ പഞ്ചായത്തിലെ സെക്രടറി ആവശ്യ പെടുന്ന പക്ഷം തൊഴില്‍ നികുതി അടച്ച രേഖകള്‍ (ഒറിജിനല്‍ നിര്‍ബന്ധമല്ല ) ഹാജരാക്കാന്‍ ബാധ്യസ്ഥനാണ്.

ഒരു പഞ്ചായത്തില്‍ അറുപതു ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തതിനു ശേഷം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥന്റെ സാലറിയില്‍ നിന്നും ജോലി ചെയ്ത കാലത്തെ തുക പിടിച്ചു പഞ്ചായത്തില്‍ അടക്കാന്‍ സ്ഥാപന മേധാവിക്ക് ഉത്തരവാദിത്വം ഉണ്ട്.അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.അങ്ങനെ ചെയ്യുന്നതിന്റെ പകരം സ്ഥലം മാറി പോകുമ്പോള്‍ നല്‍കുന്ന ലാസ്റ്റ് പേ സര്ടിഫിക്കറ്റില്‍ സ്ഥാപന മേധാവി നികുതി പിടിച്ചിട്ടില്ലന്നു രേഖപ്പെടുത്തിയാലും മതിയാവുന്നതാണ്.

തൊഴില്‍ നികുതി ഒഴിവാക്കിയിരിക്കുന്ന നിയമ ഭേദഗതി ഇവിടെ


Monday 2 January 2012

ഒരു നേട്ടം കൂടി

കൈതാരം ഗവ:വി എച്ച് എസ് ഇ യില്‍ വച്ച് നടന്ന റീജിയണല്‍ എക്സ്പോ യില്‍ മണീട് വി എച്ച് എസ് ഇ യിലെ കുട്ടികള്‍ മൂന്നാം സ്ഥാനം നേടി പാലക്കാട്ട് വച്ച് നടക്കുന്ന സംസ്ഥാന തല എക്സ്പോയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരിക്കുന്നു.


പങ്കെടുത്ത കുട്ടികളായ സൈജു ജോര്‍ജ്ജ് , അനന്തു പി വി എന്നിവര്‍ വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ശ്രീമതി ശോഭന കെ എസിന്റെ കൈയില്‍ നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങുന്നു