മണീട്

മണീട്
മണീട് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

Friday 19 August 2011

സ്കോളര്‍ഷിപ്പ്


കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ 8-ാംക്ലാസ് മുതല്‍ മുകളിലേക്കുള്ള കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യഥാക്രമം 7, 8, 9 ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ് ടു, ഐടിഐ, ഐടിസി, എന്‍ജിനീയറിങ് ഡിപ്ലോമ, ജെഡിസി, ടിടിസി, ജനറല്‍ നഴ്‌സിങ്, ഡിഫാം തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ഫയര്‍സെക്കന്‍ഡറിക്ക് ലഭിച്ച മാര്‍ക്കിന്റെയും, പോസ്റ്റ് ഗ്രാജുവേഷന്‍, ത്രിവത്സര എല്‍എല്‍ബി, ബിഎഡ്, എച്ച്ഡിസി തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വെയ്ക്കണം. 2011-2012 അദ്ധ്യയന വര്‍ഷം ഏത് ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും മറ്റു സംസ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകൃതമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കണം.

അപേക്ഷാഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 15 ആണ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ അല്ലാത്തതും മതിയായ രേഖകള്‍ ഉള്‍പ്പെടുത്താത്തതും അപൂര്‍ണവുമായ അപേക്ഷകള്‍ നിരസിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.

2011 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച് സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണമെഡലും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും നല്‍കും. കാഷ് അവാര്‍ഡിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ട.

No comments:

Post a Comment