മണീട്

മണീട്
മണീട് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

Friday 5 August 2011

മണീട്

         ഇത്എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മണീട്ഗവണ്മെന്റ്  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പഠന പ്രവര്‍ത്തനങ്ങള്‍   സംബന്ധിച്ച വിവരങ്ങള്‍ പൊതുജന സമക്ഷം അറിയിക്കുന്നതിനുള്ള ഒരു ബ്ലോഗാണ്.പല സ്കൂളുകളും ഇതേ രീതിയില്‍ മുന്നോട്ടു കടന്നു പോയിട്ടുണ്ട്‌.അവയില്‍ നിന്നെല്ലാം മണീട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ വ്യത്യസ്തമാക്കുന്ന ഒരുപാടു ഘടകങ്ങള്‍ ഉണ്ടെന്നുള്ളതും ഗവണ്മെന്റ് സ്കൂളുകളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഒരുപാടു തെറ്റിദ്ധാരണകള്‍ നീക്കണമെന്നുള്ളതും ഇതുപോലൊരു ബ്ലോഗ്‌ തയ്യാറാക്കാന്‍ പ്രേരകമായ ചില ഘടകങ്ങളാണ്.

         എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള  സ്കൂളുകളില്‍ അപ്പര്‍ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ വിദ്യാഭ്യാസം നടത്താവുന്ന വിവിധ സ്കൂളുകളുണ്ട്.എന്നാല്‍ പത്താം തരം പഠനത്തിനു ശേഷം തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പഠനമോ പരമ്പരാഗത രീതിയിലുള്ള ഹയര്‍സെക്കന്‍ഡറി പഠനമോ  തെരഞ്ഞെടുത്തു മുന്നോട്ടു പഠനം നടത്തുവാന്‍ സൌകര്യമുള്ള  അപൂര്‍വ്വംസ്കൂളുകളില്‍ ഒന്നാണിത്.(എല്ലായ്പോഴും പ്രവേശനം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്)

    പ്രിന്റിംഗ് ടെക്നോളജി പ്രധാന പഠന വിഷയമായ ഇവിടെ   കഴിഞ്ഞനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളില്‍എല്ലാവരും തന്നെ ജോലിയില്‍ പ്രവേശിക്കുകയോ ഉന്നത പഠനത്തിനു പോവുകയോ ചെയ്തിട്ടുണ്ട്.
        

    ഇപ്പോള്‍ ഇവിടെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നാലു ബാച്ച് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു.അടുത്തിടെ റിസള്‍ട്ട് അറിഞ്ഞ ഒന്നാംവര്‍ഷ പരീക്ഷയില്‍ എഴുപതു ശതമാനത്തോളം കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചിട്ടുണ്ട്.

No comments:

Post a Comment